ചാവക്കാട്: എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് ഓഗസ്റ്റ് 20,21 തിയതികളിലായി മുല്ലശ്ശേരി സെക്ടറിൽ വെച്ച് നടക്കും. വെങ്കിടങ്ങ് സുന്നി സെന്ററിൽ നടന്ന സാഹിത്യോത്സവ് പ്രഖ്യാപന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ എസ് വൈ എസ് ചാവക്കാട് സോൺ സെക്രട്ടറി സാദത്ത് എലവത്തൂർ പ്രഖ്യാപനം നടത്തി. സ്വാഗത സംഘം ചെയർമാൻ കാദർ തൊയക്കാവ് കൺവീനർ ഷാഹിദ് തിരുന്നെല്ലൂർ ഫിനാൻസ് കൺവീനർ നിശാർ മേച്ചരിപ്പടി എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗത സംഘത്തിന് കീഴിലായി അഞ്ച് ഉപ സമിതികളും നിലവിൽ വന്നു. സിദ്ധീഖ് സുഹ്രി,യൂസുഫ് ഹാജി,സുലൈമാൻ ലത്വീഫ്,ശാഹിദ് തുടങ്ങിയവർ പങ്കെടുത്തു.
Wednesday, July 20, 2016
ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ്; ഓഗസ്റ്റ് 20,21
Wednesday, July 13, 2016
എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ വിജയഘോഷം സമാപിച്ചു.
ചാവക്കാട്: എസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനങ്ങളുടെ വിജയഘോഷം ചാവക്കാട് ഡിവിഷനിൽ പാവറട്ടി വ്യാപാര ഭവനിൽ വെച്ച് നടന്നു. ഡിവിഷൻ പ്രസിഡന്റ് അസ്ഹൽ ബുഖാരി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എസ്എസ്എഫ് തൃശ്ശൂർ ജില്ല ജന.സെക്രട്ടറി ബഷീർ മുസ്ലിയാർ വിഷയാവതരണം നടത്തി. ഡിവിഷനിലെ മികച്ച യൂണിറ്റുകളായി തിരുന്നെല്ലൂർ,പാലുവായ്,പാലയൂർ യൂണിറ്റുകളെ തിരഞ്ഞെടുത്ത് അനുമോദന പത്രം കൈമാറി. ഫൈസൽ റഹ്മാനി,ഷാഹിദ് തിരുന്നെല്ലൂർ,അസീസ് ഫാളിലി,ഷെഫീഖ് പാവറട്ടി,സാദിഖ് പെരുവല്ലൂർ,അലി മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു. സുലൈമാൻ ലത്വീഫ് സ്വാഗതവും മുനീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.
Tuesday, June 21, 2016
Monday, June 13, 2016
Subscribe to:
Posts (Atom)
