Wednesday, July 20, 2016

എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി

ധാര്‍മിക വിദ്യാര്‍ത്ഥിത്വത്തിന് ആത്മഹര്‍ഷമായി സാംസ്‌കാരികപ്പെരുന്നാള്‍ വീണ്ടും വിരുന്നെത്തി, എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി. സംഘാടനത്തിലും മത്സരങ്ങളിലും കൂടുതല്‍ മികവ് പുലര്‍ത്തി നാടിന്റെ ഉത്സവമായി സാഹിത്യോത്സവ് മാറുകയാണ്. താളപ്പിഴകളും അപസ്വരങ്ങളുമില്ലാതെ യുണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ വ്യവസ്ഥാപിതമായി മത്സരങ്ങള്‍ സംഘടിപ്പിച്ച 22 വര്‍ഷങ്ങളുടെ വിജയഗാഥയുമായാണ് എസ് എസ് എഫ് മറ്റൊരു സാഹിത്യോത്സവ് കാലത്തേക്ക് പ്രവേശിക്കുന്നത്.
ആറു വിഭാഗങ്ങളിലായി 107 മത്സര ഇനങ്ങളാണ് യൂണിറ്റ് സാഹിത്യോത്സവിലുള്ളത്. ബ്ലോക്കുകള്‍ തമ്മിലാണ് യൂണിറ്റില്‍ മത്സരം നടക്കുന്നത്. ജൂലൈ അവസാനിക്കുന്നതോടെ മുഴുവന്‍ യൂണിറ്റുകളിലും സാഹിത്യോത്സവ് പൂര്‍ത്തീകരിച്ച് സെക്ടര്‍ സാഹിത്യോല്‍സവിലേക്ക് പ്രവേശിക്കും. വിവിധ ഇനങ്ങളില്‍ ഓരോ ഘടകത്തിലും എ ഗ്രേഡോടെ വിജയിച്ചവരാണ് മേല്‍ഘടകത്തില്‍ മത്സരിക്കാനെത്തുക. സംസ്ഥാനത്തെ 6300 യൂണിറ്റുകളില്‍ സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു പിറകെ നടക്കുന്ന സാഹിത്യോത്സവ് മഴയാരവങ്ങളെ അതിജയിക്കുന്ന ആവേശപ്പെരുക്കമായി ഗ്രാമങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍.

ഫത്ഹേ മുബാറക്ക്......  Inauguration different sectors

ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ്; ഓഗസ്റ്റ് 20,21


ചാവക്കാട്: എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് ഓഗസ്റ്റ് 20,21 തിയതികളിലായി മുല്ലശ്ശേരി സെക്ടറിൽ വെച്ച് നടക്കും. വെങ്കിടങ്ങ് സുന്നി സെന്ററിൽ നടന്ന സാഹിത്യോത്സവ് പ്രഖ്യാപന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ എസ് വൈ എസ് ചാവക്കാട് സോൺ സെക്രട്ടറി സാദത്ത് എലവത്തൂർ പ്രഖ്യാപനം നടത്തി. സ്വാഗത സംഘം ചെയർമാൻ കാദർ തൊയക്കാവ് കൺവീനർ ഷാഹിദ് തിരുന്നെല്ലൂർ ഫിനാൻസ് കൺവീനർ നിശാർ മേച്ചരിപ്പടി എന്നിവരെ തിരഞ്ഞെടുത്തു. സ്വാഗത സംഘത്തിന് കീഴിലായി അഞ്ച് ഉപ സമിതികളും നിലവിൽ വന്നു. സിദ്ധീഖ് സുഹ്രി,യൂസുഫ് ഹാജി,സുലൈമാൻ ലത്വീഫ്,ശാഹിദ് തുടങ്ങിയവർ പങ്കെടുത്തു.

Dharma jagarana yathra speech chavakkad

Ssf dharma jagarana yathra chavakkad: http://youtu.be/rtovpcc997k

Wednesday, July 13, 2016

എസ്എസ്എഫ് ചാവക്കാട് ഡിവിഷൻ വിജയഘോഷം സമാപിച്ചു.


ചാവക്കാട്: എസ്എസ്എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനങ്ങളുടെ വിജയഘോഷം ചാവക്കാട് ഡിവിഷനിൽ പാവറട്ടി വ്യാപാര ഭവനിൽ വെച്ച് നടന്നു. ഡിവിഷൻ പ്രസിഡന്റ് അസ്ഹൽ ബുഖാരി അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ എസ്എസ്എഫ് തൃശ്ശൂർ ജില്ല ജന.സെക്രട്ടറി ബഷീർ മുസ്ലിയാർ വിഷയാവതരണം നടത്തി. ഡിവിഷനിലെ മികച്ച യൂണിറ്റുകളായി തിരുന്നെല്ലൂർ,പാലുവായ്,പാലയൂർ യൂണിറ്റുകളെ തിരഞ്ഞെടുത്ത് അനുമോദന പത്രം കൈമാറി. ഫൈസൽ റഹ്മാനി,ഷാഹിദ് തിരുന്നെല്ലൂർ,അസീസ് ഫാളിലി,ഷെഫീഖ് പാവറട്ടി,സാദിഖ് പെരുവല്ലൂർ,അലി മുല്ലശ്ശേരി എന്നിവർ പങ്കെടുത്തു. സുലൈമാൻ ലത്വീഫ് സ്വാഗതവും മുനീർ മുസ്ലിയാർ നന്ദിയും പറഞ്ഞു.

Tuesday, July 5, 2016

EID MUBARAK...................
Wishing you and your family “EID MUBARAK”
from the core of my heart and a humble pray
that EID may be filled with all joys,
happiness and colours.
Have all your dreams fulfilled on this Eid
and your heart be filled with love,
nice feelings and emotions..
( A A M E E N )