ധാര്‍മിക വിദ്യാര്‍ത്ഥിത്വത്തിന് ആത്മഹര്‍ഷമായി സാംസ്‌കാരികപ്പെരുന്നാള്‍ വീണ്ടും വിരുന്നെത്തി, എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി. സംഘാടനത്തിലും മത്സരങ്ങളിലും കൂടുതല്‍ മികവ് പുലര്‍ത്തി നാടിന്റെ ഉത്സവമായി സാഹിത്യോത്സവ് മാറുകയാണ്. താളപ്പിഴകളും അപസ്വരങ്ങളുമില്ലാതെ യുണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ വ്യവസ്ഥാപിതമായി മത്സരങ്ങള്‍ സംഘടിപ്പിച്ച 22 വര്‍ഷങ്ങളുടെ വിജയഗാഥയുമായാണ് എസ് എസ് എഫ് മറ്റൊരു സാഹിത്യോത്സവ് കാലത്തേക്ക് പ്രവേശിക്കുന്നത്.
ആറു വിഭാഗങ്ങളിലായി 107 മത്സര ഇനങ്ങളാണ് യൂണിറ്റ് സാഹിത്യോത്സവിലുള്ളത്. ബ്ലോക്കുകള്‍ തമ്മിലാണ് യൂണിറ്റില്‍ മത്സരം നടക്കുന്നത്. ജൂലൈ അവസാനിക്കുന്നതോടെ മുഴുവന്‍ യൂണിറ്റുകളിലും സാഹിത്യോത്സവ് പൂര്‍ത്തീകരിച്ച് സെക്ടര്‍ സാഹിത്യോല്‍സവിലേക്ക് പ്രവേശിക്കും. വിവിധ ഇനങ്ങളില്‍ ഓരോ ഘടകത്തിലും എ ഗ്രേഡോടെ വിജയിച്ചവരാണ് മേല്‍ഘടകത്തില്‍ മത്സരിക്കാനെത്തുക. സംസ്ഥാനത്തെ 6300 യൂണിറ്റുകളില്‍ സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിനു പിറകെ നടക്കുന്ന സാഹിത്യോത്സവ് മഴയാരവങ്ങളെ അതിജയിക്കുന്ന ആവേശപ്പെരുക്കമായി ഗ്രാമങ്ങള്‍ ആഘോഷിക്കുകയാണിപ്പോള്‍.
Wednesday, July 20, 2016
എസ് എസ് എഫ് യൂണിറ്റ് സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി
Subscribe to:
Post Comments (Atom)
No comments:
Post a Comment