Sunday, January 15, 2017

SSF ചാവക്കാട് ഡിവിഷൻ "മൈൽസ് റ്റു ഗോ" യ്ക്ക് പ്രൗഡോജ്വല തുടക്കം

വെങ്കിടങ്ങ്: 'ഡിവിഷൻ നേതൃത്വം യൂണിറ്റുകൾ സന്ദർശിക്കുന്നു' എന്ന പ്രമേയത്തിൽ നടത്തുന്ന  "മൈൽസ് റ്റു ഗോ" കണ്ണോത്ത് യൂണിറ്റിൽ സമാരംഭം കുറിച്ചു. സുന്നീ സംഘകുടുംബങ്ങൾക്ക് എന്നും താങ്ങും തണലുമായിരുന്ന മർഹൂം RK സുലൈമാൻ ഹാജിയുടെ സിയാറത്തോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. ഡിവിഷൻ,സെക്ടർ ഭാരവാഹികൾ സംബന്ധിച്ച യോഗത്തിന് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് സ്വാഗതം ആശംസിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷമീർ അധ്യക്ഷത വഹിച്ചു. ഡിവിഷൻ പ്രസിഡന്റ് മുനീർ മുസ്‌ലിയാർ ഉൽഘടനം നിർവഹിച്ച പരിപാടിയിൽ ഡിവിഷൻ സെക്രട്ടറി സ്വാദിക്ക് പെരുവല്ലൂർ വിഷയാവതരണം നടത്തി.

യൂണിറ്റിന്റെ പ്രവർത്തനമികവ് പരിശോധിച്ച് വിലയിരുത്തിയ  ഡിവിഷൻ നേതൃത്വം, യൂണിറ്റിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഉപദേശ-നിർദ്ദേശങ്ങൾ നൽകി.
ഡിവിഷൻ വൈസ്പ്രസിഡന്റ് അൽത്താഫ് അഞ്ചങ്ങാടി സെക്രട്ടറിമാരായ സലീക്ക് മേച്ചേരിപ്പടി,ഉമൈർ ചാവക്കാട്,സുൽത്താൻ അഞ്ചങ്ങാടി, സെക്ടർ ഓഫീസർ അലി മുല്ലശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് ജോ.സെക്രട്ടറി നജീബ് നന്ദി പറഞ്ഞു. 

No comments:

Post a Comment