🇸🇱SSF🇸🇱
🌹ഐഡിയൽ
കോണ്ഫറന്സ്🌹
SSF പുവത്തൂർ സെക്ടര് ഐഡിയൽ കോണ്ഫറന്സ് നടത്തി. ഇന്ന് പെരുവല്ലൂർ ഓഫീസിൽ വെച്ച് നടന്ന ആദർശ പഠന സംഗമം SYS എളവള്ളി സർക്കിൾ സെക്രെട്ടറി റഊഫ് മുസ്‌ലിയാർ പണ്ടറക്കാട് ഉദ്ഘാടനം ചെയ്തു.പുവത്തൂർ സെക്ടർ പ്രസിഡന്റ് ജാസിർ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.SSF ചാവക്കാട് ഡിവിഷൻ പ്രസിഡന്റ് മുനീർ മുസ്‌ലിയാർ വിഷയാവതരണം നടത്തി. സുന്നത്ത് ജമാഅത്തിന്റെ യഥാർഥ ആദർശങ്ങളെ വിശദീകരിക്കുകയും ബിദഇകളുടെ വികലമായ മുഖത്തെ തുറന്ന് കാട്ടുകയും ചെയ്ത സംഗമം സംശയ നിവാരണത്തിന്ന് കൂടി അവസരമൊരുക്കി.യോഗത്തിൽ സെക്ടർ മഴവില്ല് സെക്രട്ടറി മുഫീദ് പെരുവല്ലൂർ സ്വാഗതവും സെക്ടർ ട്രെയിനിങ് പ്രസിഡന്റ് അജ്മൽ തിരുനെല്ലൂർ നന്ദിയും പറഞ്ഞു.
No comments:
Post a Comment