Venbeanad usthad nea adharikkal program nodanubandhichu, AP aboobakar musliyar kanthapuram usthad prabashana paripadiyudea bhagamayi...chavakkad bus standil sowjanya thanner panthal orukiyappol
Wednesday, April 27, 2016
Ssf venbeanad unit thanner panthal
Sunday, April 24, 2016
Saturday, April 23, 2016
Friday, April 22, 2016
Tuesday, April 19, 2016
ഡിവിഷന്‍ ഉണര്‍ത്ത് യാത്ര എളവള്ളി യുണിറ്റ്................
ssf ചാവക്കാട് ഡിവിഷന്‍ കമ്മിറ്റി നടത്തുന്ന ഉണര്‍ത്ത് യാത്ര എളവള്ളി യുണിറ്റടില്‍ നടന്നു
ഡിവിഷന്‍ treasurer ഷെഫീക് പാവറട്ടി ഉല്‍ ഗാടനം ചെയ്തു .., ഡിവിഷന്‍ സെക്രട്ടറി ശാഹിദ് തിരുനെല്ലൂര്‍ ക്ലാസ്സ് എടുത്തു .. sys ചാവക്കാട് സോണ് പ്രസിഡന്റ് വാഹിദ് നിസാമി ,ഉമെെർ പാലയൂർ. എന്നിവര്‍ പങ്കെടുത്തു ...........
Monday, April 18, 2016
Sunday, April 17, 2016
Thursday, April 14, 2016
ഇന്ത്യയുടെ സുൽത്താൻ
🔵🔵🔵AJMEER🔵🔵 🔵
ഇന്ന് Rajab 6
"ഇന്ത്യയുടെ സുൽത്താൻ" SULTHANUL HIND KHAJA MUEENUDHEEN CHISHTHI AJMEERI( റ )വഫാത്തായ ദിവസം..
സുൽത്താനുൽ ഹിന്ദ്
ആഷിഖേ റസൂൽصلى الله عليه وسلم
"ഖരീബ് നവാസ് "ഖാജാ മുഈനുദ്ദീൻ ചിശ്തി അൽ അജ്മീരി.( رضي الله عنه) തങ്ങളുപ്പാപ്പ
👉🏾ഇന്തൃയിലെ ഇസ്'ലാമിക പ്രചരണത്തിൽ മഹത്തായ പങ്ക് വഹിച്ച അതുലൃമായ സിദ്ധികളുളള മഹാത്മാവായിരുന്നു ഖാജാ തങ്ങൾപ്പാപ്പ (رضي الله عنه ).സുൽത്താനുൽ ഹിന്ദ് എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന ബഹുമാനപ്പെട്ടവർ ഇന്നത്തെ ഇറാനിലെ സിജിസ്ഥാനിൽ ഹിജ്റ 536-537)1141( ലാണ് ജനിച്ചത്.യഥാർത്ഥ നാമം മുഈനുദ്ദിൻ ഇബ്നു ഖിയാസുദ്ദീൻ എന്നായിരുന്നു.
ബഹുമാനപ്പെട്ടവരുടെ ജീവചരിത്രപരമായ വിവരങ്ങൾ രേഖപ്പെടുത്തിയവർ എഴുതുന്നത് അവർജനിക്കുന്ന സന്ദർഭത്തിൽ അവരുടെ ഭവനം ഇലാഹിൽ നിന്നുളള ദിവ്യമായ പ്രകാശത്താൽ വലയം ചെയ്യപ്പെട്ടു എന്നാണ്.5 വയസ്സു മുതൽ തന്നെ മാതാ പിതാക്കൾ ആദരമേറിയവർക്ക് ദീനിൻറ്റ അടിസ്ഥാന വിജ്ഞാനങ്ങൾ പകർന്നു നൽകി.
👉🏾എഴാം വയസ്സിൽ ഖുർആൻ മുഴുവൻ മഃനപാഠമാക്കി.
വളരെ ചെറുപ്പത്തിൽ തന്നെ ഖാജാ തങ്ങൾപ്പാപ്പൻറ്റെ പിതാവും മാതാവും വഫാത്തായി.പരിപൂർണ്ണമായ അനാഥത്വമാണ് ഇതോടെ ബഹുമാനപ്പെട്ടവർക്കുണ്ടായത്.
അളളാഹു സമ്പൂർണ്ണമായും അവരെ ഭൗതിക ബന്ധങ്ങളിൽ നിന്ന് മുക്തനാക്കി.
ആദരമേറിയവർക്ക് പിതാവിൽ നിന്ന് അനന്തരാവകാശമായി ലഭിച്ചത് ഫലങ്ങൾ കായ്ക്കുന്ന ഒരു തോട്ടമായിരുന്നു.ഫല സമൃദ്ധിയുളള ആ തോട്ടംഅളളാഹുവിൻറ്റെ മാർഗ്ഗത്തിൽ വഖഫ് ചെയ്യുകയും വീട്ടിൽ ചെന്ന് അവിടെ അവിശേഷിച്ചിരുന്ന നാണയങ്ങളും മറ്റും ഫഖീറൻമാർക്കും വിതരണം ചെയ്യുകയും അളളാഹുവിലേക്കുളള വഴിയിലേക്ക് ഇറങ്ങി തിരിക്കുകയും ചെയ്തു
👉🏾20- വയസ്സിലായിലാണ് ശൈഖ് ഉസ്മാൻ ഹാറൂനി رضي الله عنه യുമായി ഖ്വാജാ തങ്ങളുടെ رضي الله عنه സമാഗമവും ബൈഅത്തും.മഹാനവർകളുടെ ഈ സഹവാസം ഇരുപത് വർഷക്കാലം തുടർന്നത്.ഖാജാ തങ്ങൾ (رضي الله عنه ) ഹജ്ജ് കർമ്മത്തിനിടയിൽ കഅ'ബയെ ത്വവാഫ് ചെയ്ത് കൊണ്ടിരിക്കെ ഒരശരീരി."ഓ മുഈനുദ്ദീൻഞാൻ നിങ്ങളിൽ സംതൃപ്തനായിരിക്കുന്നു.താങ്കൾക്ക് മോക്ഷം നൽകിയിരിക്കുന്നു.താങ്കൾ ഇഷ്ടപ്പെട്ടത് ചോദിച്ചാലും."മഹാനവർകൾ ആദര പൂർവ്വം ആവശൃപ്പെട്ടത് ഇപ്രകാരമാണ് ."അളളാഹുവേ,ഈ മുഈനുദ്ദീൻറ്റെ മുരീദുകൾക്കും അനുയായികൾക്കും മോക്ഷം നൽകിയാലും."അതിനു പ്രത്യുത്തരമെന്നോണം മഹാനവർകൾ കേട്ടു .ഹേ മുഈനുദ്ദീൻ നിങ്ങളുടെ അഭ്യർത്ഥന സ്വീകരിക്കപ്പെട്ടിരിക്കുന്നു.ഖിയാമത്ത നാളിൽ അവർ നിങ്ങളോടൊപ്പമായിരിക്കും.👇👇👇👇👇
ഹജ്ജ് കർമ്മത്തിനു ശേഷം മദീനയിൽ എത്തുകയുംമദീനയിൽ നിന്ന് അളളാഹുവിൻറ്റെ റസൂൽ صلى اللهعليه وسلم ൽ നിന്ന് ഇന്തൃയിലെ അജ്മീറിലേക്ക് പോകാനും അവിടെ ഇസ്'ലാമിക പ്രബോധനം നടത്താനും ഉൾപ്രേരണയുണ്ടാവുകയും അങ്ങനെ ഖാജാ തങ്ങൾر ഇന്തൃയിലെത്തുകയും ചെയ്തു.
അളളാഹുവിനോടുളള വിശുദ്ധാനുരാഗത്തിൽ സദാ ലയിച്ച അവർ ആ അവസ്ഥയിൽ തന്നെയാണ് വിസാലായതും.അളളാഹുവിനോടുളള ഇശ്ഖും മഹബ്ബത്തും കാരണമായി അവരുടെ വഫാത്ത് സമയത്ത് അവിടുത്തെ പരിശുദ്ധ നെറ്റിത്തടത്തിൽ തെളിഞ്ഞ അക്ഷരത്താൽ ഈ വാചകങ്ങൾ പ്രകാശിച്ച് കാണിക്കപ്പെട്ടിരിക്കുന്നു."ഹാദാ ഹബീബുല്ലാഹ്.മാത്ത ഫീ ഹുബ്ബില്ലാഹ്."ഇത് അല്ലാഹുവിൻറ്റെ സ്നേഹ ഭാജനമാണ്.അല്ലാഹുവിൻറ്റെ സ്നേഹത്തിലായി തന്നെ അവർ വിസാലായിരിക്കുന്നു....ഹിജ്റ 633 റജബ് 6 നാണ് ഇന്തൃയിലെ സുൽത്താൽ ഖാജാ തങ്ങൾ (رضي الله عنه ) വഫാത്താകുന്നത്...
👉🏾👉🏾സുൽത്താനുൽ ഹിന്ദ് ഖ്വാജാ തങ്ങൾപ്പാൻറ്റെ പേരിൽ ഇന്ന് ഒരു യാസീൻ ഓതണേ.
.തങ്ങൾപ്പാപ്പൻറ്റെ ബരകത്ത് കൊണ്ട് അളളാഹുവിനോടുളള ഇഷ്ഖും മുത്ത് നബിയോടുളള ഇശ്ഖും(صلى الله عليه وسلم) അല്ലാഹുവിൻറെ ഔലിയാക്കന്മാരോടുളള(ر) ഇശ്ഖും നമുക്കുംനമ്മുടെ കുടുംബത്തിനും വർദ്ധിക്കാൻ അളളാഹു തൗഫീക് നൽകുമാറാവട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ......
👇👇👇👇👇👇👇👇👇
الى حضرة
سلطان الهند
عاشق رسول
(صلى الله عليه وسلم)
خاجا معين الدين തങ്ങളുപ്പാപ്പ
(رضي الله عنه)
الفاتحة...
🔵🔵🔵🔵🔵🔵
ഇന്ത്യാ മഹാരാജ്യത്തെ ഔലിയാക്കളിൽ പ്രമുഖനാണ് അജ്മീർ ഖാജ (റ). അല്ലാഹുവിന്‍റെ ഔലിയാക്കള്‍ എന്ന് പറഞ്ഞാല്‍ ആത്മാവിന്‍റെ തിളക്കം പ്രകാഷിപ്പിക്കപ്പെട്ടവരാണ്.
അപ്പോള്‍ നാം ഔലിയാക്കളുമായി ബന്ധപ്പെടുന്നത് നമ്മുടെ റൂഹിന്‍റെ പരിശുദ്ധിക്ക് വേണ്ടിയാണ്. അവരുടെ സമീപം പോയി നാം ഇരുന്നാല്‍ അവരുടെ പ്രകാശത്താല്‍ നമ്മുടെ മനസ്സിന്‍റെ ഇരുള്‍ അകലുന്നതാണ്.
അല്ലാഹു അവന്റെ ഇഷ്ടദാസന്മാരായ ഔലിയാക്കളെ മഹബ്ബത്ത് വെച്ച കാരണത്താൽ നമ്മുടെ ഈമാൻ സലാമത്താക്കി തരുമാറാകട്ടെ..
അല്ലാഹുവിന്‍റെ ഔലിയാക്കള്‍ പലേ മര്‍തബക്കാരാണ്. ചിലര്‍ക്ക് വലിയ ഹറാറത്താണ്. നമുക്ക് അവരിലേക്ക് അടുക്കാന്‍ തന്നെ വലിയ പ്രയാസമായിരിക്കും. എന്നാല്‍ അജ്മീറിലെ ഉപ്പാപ്പ വലിയ സ്നേഹമുള്ള പ്രകൃതിയാണ്. ആരെയും ആട്ടി വിടില്ല.
അജ്മീര്‍ ഉപ്പാപ്പയുടെ കാര്യപ്പെട്ട മുരീദായ ഖുത്ബുദ്ധീന്‍ ബക്തിയാര്‍ കാക്കി ദഹ് ലവി(റ) പറയുന്നു: "ഞാന്‍ ഖാജാ തങ്ങള്‍ക്ക് ഇരുപത് കൊല്ലം ഖിദ്മത്ത് ചെയ്തു. ആ കാലത്തിനുള്ളില്‍ ഖാജാ തങ്ങള്‍ ഒരാളോടും ദേഷ്യപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല".
അല്ലാഹു അവന്‍റെ ഔലിയാക്കളെ സ്നേഹിക്കുന്നവരില്‍ നമ്മെ ഉള്‍പ്പെടുത്തി തരട്ടെ.. ആമീന്‍.
Sunday, April 10, 2016
എസ് എസ് എഫ് പുതുചരിത്രമെഴുതി. ധർമജാഗരണ യാത്രക്ക് ഉജ്വല സമാപ്തി.
ഇത്ര ആത്മവിശ്വാസത്തോടെ കേരളീയ പൊതുമണ്ഡലത്തെ അഭിമുഖീകരിക്കാൻ എസ് എസ് എഫിനെ പ്രാപ്തമാക്കിയത് ഒന്നിലേറെ ഘടകങ്ങളാണ്. നിലപാടിലെ കണിശത, മുദ്രാവാക്യത്തിലെ സത്യസന്ധത, ഇടപെടലിലെ ആത്മാർത്ഥത...ചിലത് തുറന്നു പറയാൻ ഇപ്പോഴും എസ്സെസ്സെഫേയുള്ളൂവെന്നത് ചരിത്ര നിയോഗം. കഴിഞ്ഞ എട്ടു നാളുകളിൽ തെരുവിൽ മുഴങ്ങിയ വാക്കുകൾ, മുദ്രാവാക്യങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നു.
ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ലാത്ത കുറ്റപത്രത്തിൽ സ്ഥാനം പിടിക്കാവുന്ന,
പുതുതലമുറക്കെതിരായ ആരോപണങ്ങൾ പലതാണ്;
അരാഷ്ട്രീയത മുതൽ അഹങ്കാരം വരെ. ഒട്ടൊക്കെ ശരിയാണെന്നു വരുകിലും അവരെ എഴുതിത്തള്ളാൻ കഴിയുമോ നമുക്ക്? ആരാണ് അവരുടെ അപഥ സഞ്ചാരത്തിനുത്തരവാദികൾ? ഈ ചോദ്യമാണ് എസ് എസ് എഫ് തെരുവിലുന്നയിച്ചത്.
ഫാഷിസം, തീവ്രവാദം, അസഹിഷ്ണുത, പാരമ്പര്യം, പാരസ്പര്യം, ആത്മീയത, വികസനം, വിദ്യാഭ്യാസം... ജാഗരണ യാത്രയിൽ വിശകലനം ചെയ്യപ്പെട്ട വിഷയങ്ങളിൽ ചിലത് മാത്രമാണിത്. കയ്യടിക്കു വേണ്ടിയുള്ള കസർത്തുകളായിരുന്നില്ല, ഒന്നും. ചിന്തയിലുറച്ച ബോധ്യങ്ങളുടെ പ്രകാശനമായിരുന്നു.
കേരളം ചർച്ച ചെയ്യണമെന്നാഗ്രഹിച്ച പലതും ധർമജാഗരണ യാത്രയുടെ സ്വീകരണ വേദികളിൽ എസ് എസ് എഫ് ഉന്നയിച്ചിട്ടുണ്ട്. ഐ എസിന്റെ ഇസ്ലാം വിരുദ്ധത മുതൽ മതരാഷ്ട്ര വാദികളുടെ സൂഫി പേടി വരെ, ഇടതുപക്ഷത്തിന്റെ മതപ്പേടി മുതൽ മുസ്ലിം രാഷ്ട്രീയത്തിന്റെ സമുദായ വിരുദ്ധത വരെ. ആരുടെയും അസ്തിത്വം ചോദ്യം ചെയ്യാനല്ല ഞങ്ങൾ തിടുക്കപ്പെട്ടത്; എല്ലാവർക്കും നിലനിൽക്കാനുള്ള അവകാശമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ്. ഏതെങ്കിലും പക്ഷം ചേർന്ന് മറ്റാരുടെയെങ്കിലുമൊക്കെ അസ്തിത്വം ചോദ്യം ചെയ്യാനൊരുമ്പെട്ടാൽ ചിലത് തുറന്നു പറയാൻ മടിക്കില്ലെന്ന് സന്ദേശം നൽകുകയായിരുന്നു ഉദ്ദേശ്യം.
ദുഷ്ടശക്തികൾക്കു മുമ്പിൽ മുട്ടുമടക്കില്ലെന്ന നിശ്ചയ ദാർഢ്യം ഏറ്റുവിളിക്കാൻ കേരളം ഒപ്പമുണ്ടെന്ന സന്തോഷവുമായാണ് ധർമജാഗരണ യാത്ര സമാപിച്ചത്. കത്തുന്ന വെയിലിലും യാത്രയെ സ്വീകരിക്കാൻ കാത്തിരുന്ന് നേതാക്കളെ ശ്രവിച്ച, നിലപാടുകൾക്ക് ഐക്യദാർഢ്യമറിയിച്ച സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഞങ്ങളിലുണർത്തിയ ആവേശം ചെറുതല്ല. നാളെ ഞങ്ങളുടേതാണെന്ന സ്വപ്നമല്ല, ഇന്ന് ഞങ്ങളുടേതാണെന്ന തിരിച്ചറിവാണ് എസ് എസ് എഫിനെ വഴി നടത്തുന്നത്. റഈസുൽ ഉലമയും സുൽത്വാനുൽ ഉലമയുമുൾപ്പടെ സമുന്നതരായ പണ്ഡിത നേതൃത്വത്തിൻറെ തണലുളളിടത്തോളം അല്ലാഹുവിന്റെ കൃപാകടാക്ഷത്താൽ, ഞങ്ങളുടെ വഴിമുടക്കാനും ഞങ്ങളെ വഴികേടിലാക്കാനും ആർക്കും കഴിയില്ല. പുരോഗമനവാദത്തിന്റെ പൂപ്പൽ ബാധിക്കാത്ത ആദർശ വീര്യത്തിന്റെ കരളുറപ്പിൽ ഞങ്ങളിനിയും വിളിച്ചു കൊണ്ടേയിരിക്കും,
ധാർമിക വിപ്ലവം സിന്ദാബാദ്.


