Monday, April 27, 2020

മഴവിൽ സംഘം റമളാൻ ഫാമിലി മൊബൈൽ ആപ്പ് സുൽത്താനുൽ ഉലമാ പ്രകാശനം ചെയ്തു


കുടുംബത്തിലെ മുഴുവൻ അംഗങ്ങൾക്കും ഒരു മൊബൈൽ ഉപയോഗിച്ച് നിത്യ കർമ്മങ്ങളുടെ കണക്കുകൾ, പ്രധാനപ്പെട്ട ദിക്റുകൾ, റമളാൻ പ്രതേക കലണ്ടർ, സംശയങ്ങൾക്ക് ഉത്തരങ്ങൾ ഇങ്ങനെ ഒരു കുടുംബത്തെ വിശുദ്ധ റമളാൻ മാസത്തിൽ സംസ്കരിച്ചെടുക്കാൻ മഴവിൽ റമളാൻ ആപ്പ് നിങ്ങളെ സഹായിക്കും.
നിങ്ങൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇതൊരു വലിയ ഉപകരമായി മാറുന്നതാണ്.
Watch & *Download now*
👇🏻

watch and Download

DOWNLOAD

Saturday, April 25, 2020

craft competition 2020

Craft competition date :- 29-04-2020https://drive.google.com/uc?export=view&id=1L_h-hlSK1IdLux4LUc63uee8jlDIStGf

Friday, April 17, 2020

മഴവിൽ സംഘം പാട്ടരങ്ങ്

*_https://drive.google.com/uc?export=view&id=1RMgue4uZtMYq4PxU2lDxj02QksG6w52f

  _Competition Rules-_

_ചാവക്കാട് ഡിവിഷൻ പരിധിയിൽ നിന്നുള്ള ആർക്കും പങ്കെടുക്കാം_


*മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗ്രൂപ്പിൽ മാത്രം join ചെയ്യുക...*

_https://chat.whatsapp.com/G9BkdvxprJn8zsvL6oi0fk_

_മത്സര പരിപാടികൾ വീക്ഷിക്കുന്നതിന് താഴെയുള്ള link സന്ദർശിക്കുക...._

_http://Instagram.com/ssf_chavakkad_sector
_

🎗️  *_2020 ഏപ്രിൽ 19 രാവിലെ 10  മുതൽ  ഏപ്രിൽ 26 തിങ്കൾ വൈകീട്ട് 3 മണി വരെയാണ് മത്സരം_*
🎗️ *Primary*
      *UP*
      *Highschool*

 *_വിഭാഗത്തിൽ ആയിട്ടാണ് മത്സരിക്കേണ്ടത്._*
🎗️ *_ഓഡിയോ ക്ലിപ്പ് ആയാണ് പാട്ടുകൾ അയക്കേണ്ടത്._*
🎗️ *_3 മിനിറ്റിൽ കുറയാത്ത, 4 മിനിറ്റിൽ കവിയാത്ത  വോയിസായിട്ടാണ്  ഗാനം ആലപിക്കേണ്ടത്_*
🎗️  *_വോയ്സ്  ഡിലീറ്റ് ചെയ്ത മത്സരാർത്ഥിക്ക് അവസരം നഷ്ട്ടപ്പെടും.സാങ്കേത്തിക തടസങ്ങൾക്ക് കമ്മറ്റി ഉത്തരവാദി ആയിരിക്കില്ല._*
🎗️ *_മദ്ഹ് ഗാനം അമ്പിയാക്കൾ ,ഔലിയാക്കൾ തുടങ്ങിയ മഹത്തുക്കളെ പ്രകീർത്തിക്കുന്നത് ആയിരിക്കണം._*
 🎗️ *_വിധി കർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും_*
🎗️ *_ഏപ്രിൽ 23 വ്യാഴം 9.00.pm ന് വിധി പ്രഖ്യാപനം നടക്കും. അതിന് മുമ്പ് ഗ്രൂപ്പിൽ നിന്ന് left ആയി പോകരുത്._*
🎗️ *_മത്സരവുമായി ബന്ദപ്പെട്ട സംശയങ്ങൾ  നിർദേശങ്ങൾ,പരാതികൾ etc..എന്നിവ ഗ്രൂപ്പിൽ സംസാരിക്കരുത്._*
*_പകരം_*
*https://wa.me/918547757881 ഈ നമ്പറിൽ ബന്ധപ്പെടുക.*
🎗️ *_മേൽ പറഞ്ഞ നിർദേശങ്ങൾ പാലിക്കപെടാത്ത പക്ഷം തുടർന്നുള്ള തീരുമാനം സംഘാടകരിൽ നിക്ഷിപ്തമാണ്_*


🔰🎤 *_മഴവിൽ സമിതി ചാവക്കാട് സെക്ടർ_*

Sunday, July 21, 2019

ചരിത്രം നെയ്ത സ്വപ്നങ്ങൾക്ക് നിറമേകാൻ ചാവക്കാട് സെക്ടർ സാഹിത്യോത്സവ് ഇന്ന് തുടങ്ങി*


🌹🌹🌹🌹🌹🌹🌹
ഒറ്റത്തെങ് :26മത് ചാവക്കാട് സെക്ടർ സാഹിത്യോത്സവിന് ഇന്ന് ഒറ്റത്തെങ്ങിൽ തുടങ്ങി.
ഇന്ന്  93ഇനങ്ങളിലായി 100വിദ്യാർഥികൾ  മാറ്റുരക്കുന്ന കലാ മത്സരങ്ങൾ തുടർന്ന് നടക്കും.21ന് നടക്കുന്ന കിരീട കലാശപ്പോരാട്ടത്തിൽ ഒട്ടനവധി പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.

കലാ സാഹിത്യ മത്സര പോരാട്ടത്തിൽ ആരാവും ജേതാക്കൾ എന്ന് അറിയാൻ ഏതാനും മണിക്കൂറുകൾ മാത്രം 

കഴിഞ്ഞ വർഷ ചാമ്പ്യന്മാരായ *IDC പാലയൂർ* നേടുമോ❓ 
ആതിഥേയരായ *പാലയൂർ* കരസ്ഥമാക്കുമോ ❓
സാഹിത്യോസവിലെ കറുത്ത കുതിരകൾ എന്ന് വിശേഷിപ്പിക്കുന്ന *ചൂൽപ്പുറം* കൊണ്ടു പോകുമോ❓ അട്ടിമറിയിലൂടെ നേടുമോ 
സാഹിത്യോത്സവ് മത്സരത്തിലെ ചിര വൈരികളായ *തൈക്കടവ്  കഴുത്താകൽ* യൂണിറ്റുകൾ കൊമ്പ് കോർക്കുമ്പോൾ 
പുതിയ സ്ഥാനം ഉറപ്പിക്കാൻ *താമരയൂർ*
വരുന്നുണ്ട് 

💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻🏆🏆🏆🏆🏆🏆🏆🏆🏆കാത്തിരിക്കാം ആ അസുലഭ മുഹൂർത്തതിനായി


https://drive.google.com/uc?export=view&id=1yKjuU6TIkYeo_7Sy0BCaSHHC8ov1jrhPhttps://drive.google.com/uc?export=view&id=1C5qUO4vyAH3gm1Mn_ycJeeKgnsW-xRquhttps://drive.google.com/uc?export=view&id=1LgCjzBq80YuithB0HtdxUi478yluRf8Nhttps://drive.google.com/uc?export=view&id=1dsMQCnCtIavuMx56ToSEHvbbIwJnVqbY

Sunday, April 28, 2019



ധാർമികത പ്രമാണമാകുമ്പോൾ സമരവും സർഗാത്മകമാവും. 
മൂല്യങ്ങളുടെ കലാശാലയിൽ പൊരുതി വളർന്ന പ്രസ്ഥാനം 47 ലേക്ക്.
ഏപ്രിൽ 29 SSF സ്ഥാപകദിനം.
ധാർമിക വിപ്ലവാഭിവാദ്യങ്ങൾ

©️SSF Kerala

Wednesday, August 23, 2017

വാശിയേറിയ ചാവക്കാട് ഡിവിഷൻ സാഹിത്യോത്സവ് 2017 ന്റെ സമാപനം

*വാശിയേറിയ ചാവക്കാട് ഡിവിഷൻ* *സാഹിത്യോത്സവ് 2017 ന്റെ സമാപനം ചാവക്കാട് സെക്ടറിൽ നിന്നും മികവുറ്റ* *പ്രകടനങ്ങളിലൂടെ അട്ടിമറി വിജയതിലൂടെ കലാകിരീടം നേടിയെടുത്ത ചാവക്കാട് സെക്ടറിലെ എല്ലാ പ്രവർത്തകർക്കും.*
*മികവാർന്ന പ്രകടനത്തിലൂടെ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട _മുഹമ്മദ്‌ ജസീം പുന്നക്കും._*
*ഒരായിരം അഭിനന്ദനങ്ങൾ.......*
*SSF ചാവക്കാട് സെക്ടർ കമ്മിറ്റി

Thursday, July 20, 2017

ഡിവിഷന്‍ സാഹിത്യോത്സവ് തൈകടവ് -ഒരുമനയൂര്‍


ഡിവിഷൻ അനലൈസ സമാപിച്ചു


ചാവക്കാട് : SSF ചാവക്കാട് ഡിവിഷൻ പരിധിയിലെ പ്രവർത്തന പദ്ധതികൾ വിലയിരുത്തുന്നതിന്ന് നടത്തുന്ന അനലൈസ സമാപിച്ചു. ചാവക്കാട് പാലയൂർ IDC സ്കൂളിൽ വെച് ഇശാഇന്ന് ശേഷം ആരംഭിച്ച പരിപാടിയിൽ ഡിവിഷൻ പ്രസിഡന്റ് മുനീർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. SSF തൃശൂർ ജില്ല വൈസ് പ്രസിഡന്റ് റഊഫ് മിസ്ബാഹി ഉൽഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന കൗണ്സില് നടപടികൾക്ക് ജില്ല വൈസ് പ്രസിഡന്റും ഡിവിഷൻ എസ്.ഡി യുമായ നൂറുദ്ധീൻ സഖാഫി നേതൃത്വം നൽകി.
ജനറൽ, വിസ്ഡം, മഴവില്ല്, ദഅവ, HSS, ക്യാംപസ് എന്നീ റിപ്പോർട്ടുകൾ അവതരിക്കപ്പെട്ടു. തുടർന്ന് നടന്ന ചർച്ചയിൽ കഴിഞ്ഞ കാലയളവിലെ അപാകതകൾ ചൂണ്ടിക്കാണിക്കപ്പെടുക
യും വരും കാലയളവിലെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ധാരണയായി. ജനറൽ സെക്രട്ടറി സാദിഖ് പെരുവല്ലൂർ സ്വാഗതവും വിസ്ഡം സെക്രെട്ടറി ഉമൈർ പാലയൂർ നന്ദിയും പറഞ്ഞു.

Sunday, June 25, 2017

*تقبل الله منا ومنكم*

الله أكبر الله أكبر الله أكبر
لا إله إلا الله الله أكبر
الله أكبر ولله الحمد

*عيد مبارك*


Tuesday, June 13, 2017

ബദര്‍ ആദര്‍ശത്തിന്റെ അതിജീവനം..!!

ലോകം ബദര്‍ അനുസ്മരിക്കുകയാണ്, ബദര്‍ കേവലമായ ഒരു യുദ്ധത്തിന്റെയോ പോരാട്ടത്തിന്റെയോ ചരിത്രമല്ലാ വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ചരിത്രമാണ്. ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് മാനവികതയെ മുഴുവന്‍ വഴിനടത്തുമ്പോള്‍ തടസ്സങ്ങളില്‍ നിന്നും വഴുതിമാറി പാലായനത്തിന്റെ പാതയും സ്വീകരിച്ച് വീണ്ടും ഒരു വകഞ്ഞുമാറ്റല്‍ അനിവാര്യമായപ്പോള്‍ പ്രതിരോധത്തിന്റെ ചെറുത്തുനില്‍പ്പ് വിശ്വാസ അടിത്തറയില്‍ നിന്നുകൊണ്ടുള്ള ഒരു മുന്നേറ്റത്തിന്റെ ഗാഥയാണ് ബദര്‍ പങ്കുവെക്കുന്നത്. ഭൗതീകമായ മുഴുവന്‍ യുദ്ധമാനദണ്ഡങ്ങളെയും മറികടന്ന് സത്യവിശ്വാസത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും പ്രവാചക സ്‌നേഹത്തിന്റെയും വിശ്വാസികളുടെ സമര്‍പ്പണത്തിന്റെയും വിജയമാണ് ബദര്‍ കുറിക്കുന്നത്.
ബദറിനെ കേവലമായ ഒരു യുദ്ധമായും പോരാട്ടമായും വായിക്കുന്നത് ബദറിന്റെ അടിസ്ഥാന ആശയങ്ങളോട് വിരുദ്ധമാണ്, സമകാലിക പ്രശ്‌നങ്ങളെയും ഏത് കാലത്തെ പ്രശ്‌നങ്ങളെയും അതിജീവിക്കാനുള്ള കരുത്തും പ്രതീക്ഷയും ശരിയായ വിശ്വാസത്തിനും സമര്‍പ്പിത സേവനത്തിനുമാണെന്നും ബദര്‍ തെളിയിക്കുന്നു. ബദ്‌രീങ്ങളെ അനുസ്മരിപ്പിക്കുന്നതോടൊപ്പം ആ മഹത്വുക്കള്‍ ഉയര്‍ത്തിയ മൂല്യങ്ങളെ നെഞ്ചിലേറ്റാനും നവകാലത്തോട് പകര്‍ന്ന് നല്‍കാനും കഴിയുമ്പോളാണ് ബദര്‍ദിനം പൂര്‍ണ്ണമാകുന്നത്.
തെരുവോരങ്ങളില്‍ കലപിലകള്‍ ഉണ്ടാക്കുകയും അപസ്വരങ്ങള്‍ സൃഷ്ട്ടിക്കുകയും ചെയ്തു ' ഞങ്ങള്‍ ബദറിന്റെ പിന്‍ഗാമികള്‍' എന്നു വിളിച്ചുപറയുമ്പോള്‍ ബദറിന് ഒരു കലാപത്തിന്റെ വിലാസമാണ് അതുവഴി ലഭിക്കുന്നതെങ്കില്‍ യഥാര്‍ത്ഥ ബദര്‍ ചിത്രങ്ങളോടും വിചാരങ്ങളോടുമുള്ള അപമര്യാദയാണത്. ബദര്‍ സമരണകളെ ആതമാര്‍ത്ഥമായി ഉള്‍കൊള്ളാനും വിശ്വാസദാര്‍ഢ്യതയില്‍ മുന്നേറാനും നമുക്ക് ആകട്ടെ.

Wednesday, May 10, 2017

Summerise camp chavakkad

Ideal conference

 10/05/2017
                🇸🇱SSF🇸🇱
🌹ഐഡിയൽ
 കോണ്ഫറന്സ്🌹
SSF പുവത്തൂർ സെക്ടര് ഐഡിയൽ കോണ്ഫറന്സ് നടത്തി. ഇന്ന് പെരുവല്ലൂർ ഓഫീസിൽ വെച്ച് നടന്ന ആദർശ പഠന സംഗമം SYS എളവള്ളി സർക്കിൾ സെക്രെട്ടറി റഊഫ് മുസ്‌ലിയാർ പണ്ടറക്കാട് ഉദ്ഘാടനം ചെയ്തു.പുവത്തൂർ സെക്ടർ പ്രസിഡന്റ് ജാസിർ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.SSF ചാവക്കാട് ഡിവിഷൻ പ്രസിഡന്റ് മുനീർ മുസ്‌ലിയാർ വിഷയാവതരണം നടത്തി. സുന്നത്ത് ജമാഅത്തിന്റെ യഥാർഥ ആദർശങ്ങളെ വിശദീകരിക്കുകയും ബിദഇകളുടെ വികലമായ മുഖത്തെ തുറന്ന് കാട്ടുകയും ചെയ്ത സംഗമം സംശയ നിവാരണത്തിന്ന് കൂടി അവസരമൊരുക്കി.യോഗത്തിൽ സെക്ടർ മഴവില്ല് സെക്രട്ടറി മുഫീദ് പെരുവല്ലൂർ സ്വാഗതവും സെക്ടർ ട്രെയിനിങ് പ്രസിഡന്റ് അജ്മൽ തിരുനെല്ലൂർ നന്ദിയും പറഞ്ഞു.